മലപ്പുറം മമ്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പൂക്കോടൻ മുഹമ്മദാലിക്കാണ് പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പരിക്ക് സാരമുള്ളതല്ല.

രാവിലെ 7.30ഓടെയാണ് ആക്രമണം. പുലിയുടെ നഖം കാലിൽ കൊണ്ടാണ് മുഹമ്മദാലിക്ക് പരിക്കേറ്റത്. മുഹമ്മദാലി ബൈക്കിൽ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

