Kerala

മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു

മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്.

കൂരിയാടു നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. സര്‍വീസ് റോഡിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്.

കൂരിയാട് നിര്‍മിച്ച അതേ കമ്പനി തന്നെയാണ് ഇവിടെയും നിര്‍മാണം നടത്തിയിരിക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top