Kerala

സലിം കുമാർ വളരെ അടുത്ത സുഹൃത്ത്; അനുസ്മരിച്ച് എംഎ ബേബി

സലിം കുമാറിനെ അനുസ്മരിച്ച് എംഎ ബേബി. സലിം കുമാർ വളരെ അടുത്ത സുഹൃത്ത്. പ്രതിഭാ ശാലിയായ അഭിനേതാവ് ആയിരുന്നു സലിംകുമാറെന്നും എംഎ ബേബിയുടെ വാക്കുകൾ.

കോൺഗ്രസ് രാഷ്ട്രീയം പറയാൻ മടി കാണിച്ചിട്ടില്ല. കോൺഗ്രസിന് വേണ്ടി എവിടെയും സംസാരിക്കും എന്നാൽ ബേബി ചേട്ടനെതിരെ പ്രസംഗിക്കില്ലെന്ന് ഒരിക്കൽ പറഞ്ഞതായും എം എ ബേബി ഓർമ്മിച്ചെടുക്കുന്നു.മലയാളികൾക്ക് അ​ങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോ​ഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും.

ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ തന്നെ സംസ്കരിക്കും. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top