അറുപിന്തിരിപ്പൻ ശക്തികൾ സിപിഎമ്മിനെതിരെ ഒന്നിച്ചു നിൽക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ.

ഒരു വികസനവും കേരളത്തിൽ പാടില്ല എന്നാണ് അവരുടെ ആഗ്രഹമെന്നും ഇങ്ങനെ ഒരു പ്രതിപക്ഷം ലോകത്ത് എവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഐഎമ്മിനെ രാഷ്ട്രീയമായി വിമർശിച്ചോട്ടെയെന്നും എന്നാൽ കേരളത്തിൻറെ നേട്ടം ഇല്ലായ്മ ചെയ്യാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തരൂരിനെപ്പോലെസത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നവരെ കോൺഗ്രസ് ഇങ്ങനെയാണ് നേരിടുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. ശരി പറയുന്നത് ആരായാലും അംഗീകരിക്കണം. ആ അർത്ഥത്തിൽ ശശി തരൂർ പറയുന്നതിനെ അംഗീകരിക്കുന്നുവെന്നും ഒരുപാട് കാര്യങ്ങൾ ഇനിയും എഴുതാൻ കഴിയുന്ന ആളാണ് തരൂർ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

