Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും; കെ സുധാകരൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷാമമില്ല. മത്സരിക്കാന്‍ കെല്‍പ്പുള്ള കൊല കൊമ്പന്മാര്‍ പാര്‍ട്ടിയിലുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് 10 ദിവസത്തിനകം തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. താന്‍ മത്സരിക്കില്ലെന്ന തീരുമാനം ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തല്ല. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. കുറച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ പരിശോധനയില്‍ ആശങ്കകള്‍ തീര്‍ന്നു. മെഡിക്കല്‍ പരിശോധനയില്‍ ആശങ്കകള്‍ തീര്‍ന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top