India

ലോക്സഭാ തിരഞ്ഞെടുപ്പ്; ഉത്തർ പ്രദേശിൽ ബിജെപി പ്രചരണത്തിന് മോദി എത്തും

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ബുലന്ദ്ഷഹറിൽ മഹാറാലിയെ മോദി അഭിസംബോധന ചെയ്യും. അയോധ്യയിലേക്ക് തീർത്ഥാടകരെ എത്തിക്കുന്ന ബിജെപിയുടെ ചലോ അയോധ്യ ക്യാമ്പയിന് ഇന്ന് തുടക്കമാകും.

80 ലോക്സഭ മണ്ഡലങ്ങൾ ഉള്ള ഉത്തർപ്രദേശിൽ എല്ലാ സീറ്റുകളിലേയും വിജയമാണ് ബിജെപിയുടെ ലക്ഷ്യം. താര പ്രചാരകനായി നരേന്ദ്ര മോദി തന്നെ എത്തുന്നതോടെ ഉത്തർ പ്രദേശിലെ തിരഞ്ഞെടുപ്പ് രംഗം ഇന്ന് മുതൽ ചൂട് പിടിക്കും. ബുലന്ദ്ഷഹറിൽ മഹാറാലിയില്‍ അഞ്ച് ലക്ഷം പേർ പങ്കെടുക്കും.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top