കൊച്ചി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ മുസ്തഫ കമാലിനെ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിംഗപ്പൂരിലേക്ക്. സിംഗപ്പൂർ പൗരനായ മുസ്തഫ കമാലാണ് തട്ടിപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്ന് ഇഡി കണ്ടെത്തി.

ലോൺ ആപ്പ് തട്ടിപ്പിന് പുറമേ ക്രിപ്റ്റോ കറൻസിയിൽ നേരത്തെയും ഇയാൾ വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ മലയാളികളായ സയ്യിദ് മുഹമ്മദിനെയും, ടി.ജി വർഗീസിനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മുസ്തഫ കമാലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്.
ഇയാൾ 112 കോടി രൂപ ചൈനയിൽ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

