Kerala

അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പ്ലാൻ്റേഷൻ പത്താം ബ്ലോക്കിലാണ് പുലിയിറങ്ങി പശുവിനെ കൊന്നത്.

കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃ​ഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. വളർത്തു മൃ​ഗങ്ങളെ പുലി ആക്രമിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും ആശങ്കയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top