പാലക്കാട് ധോണിയിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ. ജനവാസ മേഖലയായ പെരുന്തുരുത്തിക്കളത്തിന് സമീപത്ത് വെച്ച് പുലിയെ കണ്ടെന്ന് പ്രദേശവാസി പറഞ്ഞു.
ആർ ടി സംഘം പ്രദേശത്ത് പരിശോധന നടത്തി. ജനവാസ മേഖലയിൽ തുടർച്ചയായി പുലി എത്തിയിട്ടും വനവകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ.