Kerala

എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നു, ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു; പത്മജ വേണുഗോപാല്‍

കൊച്ചി: തനിക്ക് എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിലേക്കുള്ള ക്ഷണവുമായി ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാര്‍ സമീപിച്ചത്. വിളിച്ചപ്പോഴേ ഒഴിവാക്കി. അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു.

ബിജെപിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പത്മജ പ്രതികരിച്ചു. സുരേഷ് ഗോപിയുമായി നല്ല ബന്ധമാണുള്ളത്. പ്രചാരണത്തിന് ക്ഷണിച്ചാല്‍ തൃശൂരിലെത്തുമെന്നും അവര്‍ പ്രതികരിച്ചു. മാര്‍ച്ച് ഏഴിനാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top