മലപ്പുറം: സ്‌കൂള്‍ സമയവുമായി ബന്ധപ്പെട്ട സമസ്തയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്.

പ്രായോഗികത പരിശോധിച്ചാണ് തീരുമാനം വേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വര്‍ധിപ്പിച്ചുകൊണ്ട് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു.

എന്നാല്‍ ഇത് മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് സമസ്ത അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

