കൊച്ചി: വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിൽ പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് അനന്തു കൃഷ്ണന്‍ നടത്തിയത്.

ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റ്.
ഫീസ് ഇനത്തില്‍ കിട്ടിയ 47 ലക്ഷം രൂപയുടെ വിവരങ്ങള്‍ നല്‍കി. എഗ്രിമെന്റ് തയ്യാറാക്കുന്നതിനും മറ്റുമായി ഫീസ് ഇനത്തിലായിരുന്നു തുക കൈപ്പറ്റിയത്. ബാങ്ക് സ്റ്റേറ്റുമെന്റുകളും മറ്റ് ചില രേഖകളും ഇ ഡിയ്ക്ക് കൈമാറിയിട്ടുണ്ട്. തന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും ലാലി വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു. ലാലി വിന്‍സെന്റിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 1.15 ലക്ഷം രൂപ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

