മുഖ്യമന്ത്രി പദത്തില്‍ ഡോ ശശി തരൂരിനെ പിന്തുണച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്.

ശശി തരൂര്‍ പ്രഗല്‍ഭനായ പാര്‍ലമെന്റേറിയനാണ് മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്ത ആരാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും കെവി തോമസ് ചോദിച്ചു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനെ പ്രൊഫ. കെ വി തോമസ് പരിഹസിച്ചു. ലവ് ലെറ്റേഴ്‌സ് ആര്‍ക്കും കൊടുക്കാമെന്നായിരുന്നു കെ വി തോമസിന്റെ പരിഹാസം.

