മഹാ ശിവരാത്രി ദിനത്തിൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞു. ഭക്തിസാന്ദ്രമായ ഇന്ന് വില ഇടിഞ്ഞെങ്കിലും കാര്യമായ ഇടിവല്ല സംഭവിച്ചത്.

വിവാഹ പാർട്ടികൾക്ക് ഇത് ശുഭകരമായ വാർത്തയാണ്. ഇന്നത്തെ വിലയിൽ വാങ്ങണമെങ്കിൽ വേഗം തന്നെ ബുക്ക് ചെയ്തോളൂ. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്.
സാധാരണക്കാരന്റെ സ്വർണ മോഹങ്ങളെല്ലാം ഇല്ലാതാവുന്നു. ഇന്ന് രാജ്യാന്തര വിപണിയിൽ നേരിയ ഇടിവുണ്ടായതാണ് ഇന്ത്യയിലും സ്വർണത്തിന് വീഴ്ചയുണ്ടായത്.

