ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യോഗി ആദിത്യനാഥ് സർക്കാർ ഒളിച്ചുകളിക്കുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.

ബിജെപിക്കും യോഗി സർക്കാനും എതിരെ രൂക്ഷ വിമർശനം നടത്തിയ അഖിലേഷ് യഥാർത്ഥ കണക്കുകൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു.

തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സർക്കാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരിച്ചവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് പ്രതിപക്ഷം പ്രതിപക്ഷം ആരോപിക്കുന്നത്. ഇന്ന് പാർലമെൻ്റിൽ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവേയും മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.

