
ചെങ്ങന്നൂര്‍: പാണ്ടനാട് പഞ്ചായത്തില്‍ ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിലെ അമ്മാളുകുട്ടി സണ്ണി (കോണ്‍ഗ്രസ്) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഷൈലജ രഘുറാമിനെ 6 നെതിരെ 7 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിലെ അമ്മാളുകുട്ടി സണ്ണി വിജയിച്ചത്.

അതേ സമയം 13 അംഗ ഭരണസമിതിയില്‍ സിപിഎമ്മിലെ ഗോപന്‍ കെ. ഉണ്ണിത്താന്‍ ബിജെപി സ്ഥാനാര്‍ഥി ഷൈലജ രഘുറാമിന്്അനുകൂലമായി വോട്ടു ചെയ്തതോടെയാണ് 5 അംഗങ്ങളുള്ള ബിജെപിക്ക് 6 വോട്ടുകള്‍ ലഭിച്ചത്.3 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ അമ്മാളുകുട്ടി സണ്ണിക്ക് അനുകൂലമായി സിപിഎമ്മിലെ 4 പേര്‍ വോട്ടു ചെയ്തതോടെയാണ് 7 വോട്ടുകള്‍ ലഭിച്ചത്.
ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ താലൂക്ക് സപ്ലൈ ആഫീസര്‍ സൂസന്‍ വരണാധികാരി ആയിരുന്നു.ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് ആശ വി. നായര്‍ രാജി വെച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് വല്യാനൂര്‍ വിജയിക്കുകയും പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജെയിന്‍ ജിനു തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് എട്ട് മാസം ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി ജെയിന്‍ ജിനു രാജി വെച്ചതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന ഗോപന്‍ കെ. ഉണ്ണിത്താന്‍ ഇക്കുറി ബിജെപിക്ക് അനുകൂലമായതോടെ ബിജെപിയുടെ വോട്ടിംഗ് നില ഉയര്‍ന്നു.അതേസമയം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി ശക്തമായ പ്രചരണമാണ് നടത്തുന്നത്.

