Kerala

മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം: കുറിപ്പുമായി കെ ടി ജലീൽ എംഎൽഎ

ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മോഹൻലാലിൻറെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി.

ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്നും കെ ടി ജലീൽ കുറിച്ചു. മലയാളത്തിൻ്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹൻലാലും മമ്മൂട്ടിയുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇരുവരുടെയും അഭിനയ സിദ്ധികൾ വ്യത്യസ്തമാണ്.

തുലനം ചെയ്യാൻ പറ്റാത്ത അത്ര വ്യതിരിക്തമാണ് രണ്ട് പേരുടെയും അഭിനയ നൈപുണ്യം. മോഹൻലാൽ മമ്മൂട്ടിക്കോ, മമ്മൂട്ടി മോഹൻലാലിനോ ഭീഷണിയല്ല. ആവുകയുമില്ല. രണ്ട് പേരും അഭിനയ കല രക്തത്തിൽ അലിഞ്ഞു ചേർന്ന മഹാപ്രതിഭകളാണ്. മമ്മൂട്ടിയും മോഹൻലാലും മൽസരിച്ച് അഭിനയിച്ചതിൻ്റെ ഗുണം കിട്ടിയത് നടനകലാ ലോകത്തിനാണ്. ഒരേമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇവർ മാതൃകയാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ഒരായിരം നൻമകകളും പ്രാർത്ഥനകളുമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top