Kerala

സർക്കാരിനെ കൊട്ടിയും കോൺഗ്രസിനെ തലോടിയും ജി സുധാകരൻ കെപിസിസി വേദിയിൽ

കെപിസിസി സംഘടിപ്പിച്ച ഗുരു – ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറിൽ പങ്കെടുത്ത് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. KPCC ചർച്ച കാലഘട്ടത്തിന് ഗുണമുള്ളത്. കെ.പി.സി.സിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. കേരളത്തിൽ നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നു.

ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറി. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം തികഞ്ഞ പരാജയം. രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപ് കുട്ടികളെ ട്യൂഷന് വിടുന്നു. മനുഷ്യത്വം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ഗാന്ധിജിയാണ് യഥാർത്ഥ വിശ്വ പൗരൻ. ഏതെങ്കിലും രാജ്യത്ത് അംബാസിഡർ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരൻ. ഐക്യരാഷ്ട്രസഭയിൽ ജീവനക്കാരനായിരുന്ന ആളല്ല വിശ്വ പൗരൻ. ജവഹർലാൽ നെഹ്റു വിശ്വ പൗരൻ ആയിരുന്നു.

രാഷ്ട്രീയക്കാരൻ ആയാൽ സത്യം പറയാൻ കഴിയില്ല എന്നതാണ് അവസ്ഥ. ഞാൻ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്ന് വലിയ പബ്ലിസിറ്റി നേടി.അതുകൊണ്ടാണ് ഞാനാണ് താരം എന്ന് സി. ദിവാകരൻ പറഞ്ഞത്. ഞാൻ മാത്രമല്ലല്ലോ ഇതിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top