Kerala

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ അപകടം; മന്ത്രിമാർ സ്ഥലത്തെത്തി; നിസാര പരിക്കേറ്റ 2 പേർ ചികിത്സയിൽ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണു. ആളപായമില്ല. ആശുപത്രി ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്.

നാളുകളായി അടച്ചിട്ടിരുന്ന കാലപ‍ഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗമാണ് ഇടിഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കേറ്റു.

ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി എൻ വാസവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top