ചെന്നൈ: രാമക്ഷേത്രം രാഷ്ട്രീയ നേട്ടത്തിനുള്ള ചൂണ്ടയല്ലെന്ന് ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം ഖുശ്ബു സുന്ദര്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ സാന്ത്വാന ഭട്ടാചാര്യയുടെ അധ്യക്ഷതയില്‍ നടന്ന ‘രാമക്ഷേത്ര പ്രതിഷ്ഠ’ തെരഞ്ഞടുപ്പില്‍ എത്രമാത്രം പ്രതിഫലനമുണ്ടാക്കുമെന്ന ചര്‍ച്ചയിലായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. രാമക്ഷേത്രത്തെ ഒരുരാഷ്ട്രീയ ചൂണ്ടയായി കാണാനാകില്ല. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് ചെന്നൈയിലും കേരളത്തിലും ബിജെപി ഏറെ പിന്നിലാണ്. എന്നാലും ഇവിടങ്ങളില്‍ വലിയൊരു മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റമുണ്ടാകും. ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതാണ്. വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)