തിരുവനന്തപുരം: കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ നേതാക്കളെ അനുകരിക്കുകയാണെന്നുമുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ എസ് ശബരീനാഥന്‍.

വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ചോദിച്ചിരുന്നു.

