Kerala

കേരളഗ്രോ പ്രീമിയം ഔട്ട്‌ലെറ്റ് : ഉദ്ഘാടനം 21 ന് വ്യാഴാഴ്ച്‌ച

 

കർഷകർക്ക് വിത്തു മുതൽ വിപണി വരെ പിന്തുണ നൽകുന്നതിന്റെ ഭാഗമായി കൃഷി പ്രോൽസാഹിപ്പിക്കുന്നതിനും കാർഷിക വിളകളെ മൂല്യവർദ്ധിത ഉല്പ്‌പന്നങ്ങളാക്കി കർഷകർക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാനും ഗുണമേന്മയുള്ള കാർഷിക ഭക്ഷ്യാൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കുവാനും ലക്ഷ്യം വെച്ച് കേരള സർക്കാർ കർഷക സംരംഭകരുടെ ഉല്പന്നങ്ങൾ കേരളഗ്രോ എന്ന പേരിൽ വിപണിയിലിറക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേരളത്തിലെ കർഷക കൂട്ടായ്മകൾ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘കേരളഗ്രോ’ ഉല്പ‌ന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിനായി എല്ലാ ജില്ലകളിലും ‘കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റു’കൾ ആരംഭിക്കുകയാണ്. ‘കേരളാ ഗ്രോ’ ഉൽപ്പന്നങ്ങളുടെ കോട്ടയം ജില്ലയിലെ ഏക ‘പ്രീമിയം ഔട്ട്ലെറ്റ്’ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്ഥതയിൽ മാർച്ച് 21 ന് വ്യാഴാഴ്ച്‌ച രാവിലെ 10 മണിക്ക് പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ സെൻ്റ് ഡൊമിനിക് പള്ളിയുടെ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വൈദിക ശ്രേഷ്‌ം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥപ്രമുഖർ, കർഷക സംരംഭകർ തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിലെ എല്ലാ കർഷക ഉൽപാദക കമ്പനികളുടെയും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ ഔട്ട്ലെറ്റിൽ ലഭ്യമാണ്. പാലാ രൂപതയുടെ കർഷകബാങ്കിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപതയിലാദ്യം നബാർഡ് അംഗീകരിച്ച കർഷക ഉദ്പാദക സംഘടനയായ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് മുണ്ടാങ്കലിൽ കേരളാഗ്രോ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തിക്കുക. കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരമറ്റത്ത് ഏഴു വർഷം മുൻപ് ആരംഭിച്ച കർഷകരുടെ കൂട്ടായ്‌മയാണ് അഞ്ഞൂറ്റിയേഴ് കർഷകർ ഓഹരിയുടമകളായ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി, പച്ച ചക്ക, പച്ചക്കപ്പ, കൈതചക്ക, നാളികേരം തുടങ്ങി വിവിധ കാർഷിക വിളകളും ഉല്പന്നങ്ങളും സംഭരിച്ച് സംസ്‌കരിച്ച് വൈവിധ്യമാർന്ന മൂല്യ വർദ്ധിത ഉല്‌പന്നങ്ങളാണ് നിർമ്മിച്ച് വിപണനം ചെയ്തു വരുന്നത്.

 

പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രഖ്യാപിച്ച കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിൻ്റെ ഭാഗമായി സഹായ മെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കൻ പിതാവിന്റെ മേൽനോട്ടത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് കാഞ്ഞിരമറ്റത്ത് കർഷക ദളങ്ങളും ഫെഡറേഷനും ഫാർമേഴ്‌സ് ക്ലബും ഫാർമർ പ്രൊഡ്യൂസർ കമ്പനിയും മൂല്യവർദ്ധിത സംരംഭവും പ്രവർത്തനമാരംഭിച്ചത്. ഫാ. തോമസ് കിഴക്കേൽ ഡയറക്ടറും ഫാ. ജോസഫ് താഴത്തു വരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ എന്നിവർ അസി.ഡയറക്ടർമാരുമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ ഡിപ്പാർട്ടുമെൻ്റുകൾ, ധനകാര്യ, വികസന ഏജൻസികൾ തുടങ്ങിയവയുടെ സഹകരണത്തോടെ കർഷക സംരംഭക പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കാഞ്ഞിരമറ്റം പള്ളി വികാരിയായിരുന്ന ഫാ. ജോൺ പൊതീട്ടേലാണ് കർഷക ദള ഫെഡറേഷൻ്റെ പ്രഥമ രക്ഷാധികാരി. ഫാ.ജോസഫ് മണ്ണനാൽ രക്ഷാധികാരിയായുള്ള കർഷക ദള ഫെഡറേഷനും ജോസ് തോമസ് കളരിക്കൽ (ചെയർമാൻ) ടോം ജേക്കബ് ആലയ്ക്കൽ (ചീഫ് എക്സ‌ിക്യൂട്ടീവ് ഓഫീസർ) ഡാന്റീസ് കൂനാനിക്കൽ, മാത്തുക്കുട്ടി ഞായർകുളം, ജയ്മോൻ പുത്തൻപുരയ്ക്കൽ, തോമസ് കൈപ്പൻ പ്ലാക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, ആൻ്റണി പി.വി. പ്ലാത്തറ, ജോസഫ് ഓലിയ്ക്കതകിടി, സാലി ടോമി മുടന്തിയാനി, ഷേർളി ടോം തുടങ്ങിയവർ ഡയറക്ടർ ബോർഡംഗങ്ങളുമായ ഭരണസമിതിയാണ് കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിക്ക് നേതൃത്വം കൊടുക്കുന്നത്. വാർത്താ സമ്മേളനത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോസ് തോമസ് കളരിക്കൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ്ബ് ആലയ്ക്കൽ, ഡയറക്ടർ ബോർഡംഗവും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസറുമായ ഡാൻ്റീസ് കൂനാനിക്കൽ, കർഷക ദള ഫെഡറേഷൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡംഗവുമായ ജയമോൻ പുത്തൻപുരയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ജോർജുകുട്ടി കുന്നപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top