തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്‌ണ ഘട്ടം കേരളം അതിജീവിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.

ബജറ്റ് അവതരണത്തിന് തൊട്ടുമുൻപ് ഫെസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാമ്പത്തിക പ്രതിസന്ധിയുണ്ടായെങ്കിലും അത് വികസന ക്ഷേമ പ്രവർത്തനങ്ങളെ പ്രതിസന്ധി ബാധിച്ചില്ല. നാടിന്റെ ഭാവിക്ക് മുല്‍ക്കൂട്ടാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന നല്‍കിയ മന്ത്രി വികസന പദ്ധതികളും പ്രഖ്യാപനങ്ങളും തൻ്റെ അഞ്ചാം ബജറ്റിലുണ്ടെന്ന് പറഞ്ഞു.

