Kerala

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ന്യൂഡല്‍ഹി: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടാണ് കെ സി വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും ഒപ്പമുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഉത്തരവാദിത്വത്തിന്റെ ഭാഗമായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top