India

കരുവന്നൂരിൽ ഇടപെടും; ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. അഴിമതി തുടച്ച് നീക്കണമെങ്കിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്നൂറോളം സഹകരണ ബാങ്കുകൾ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകൾ കൈകാര്യം ചെയ്യുന്നു. ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങിക്കൂട്ടി. ഇഡിയെ താൻ നിയന്ത്രിക്കുന്നില്ലെന്നും മോദി പറഞ്ഞു. അഴിമതി തുടച്ച് നീക്കണമെങ്കിൽ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. പ്രധാനമന്ത്രിക്കാണെങ്കിൽ പോലും ഇഡിയെ തടസ്സപ്പെടുത്താൻ അധികാരമില്ല. ഇഡി കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ 3 ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാൾ കാര്യക്ഷമമായി ഇഡി പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top