കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന. ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ആലോചന. കുട്ടിയാനയാണ് കാട് ഇറങ്ങി വന്നിട്ടുളളത്.

കാട്ടാന ഇറങ്ങിയതിനാൽ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈന്തുംകരി, എടപ്പുഴ, കൂമൻതോട് വാർഡുകളിലാണ് നിരോധനാജ്ഞ.

