കണ്ണൂര്‍: കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ്.

ആണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് സംശയിക്കുന്നുണ്ട്. റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

