കൊച്ചി: കൂത്താട്ടുകുളത്തെ നാടകീയ ‘തട്ടിക്കൊണ്ടുപോകലിന്’ ശേഷം സിപിഐഎം കൗൺസിലർ കല രാജു പങ്കെടുക്കുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ബഹളം.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. തുടർന്ന് കല രാജു കോടതിക്ക് മുൻപാകെ നൽകിയ രഹസ്യമൊഴിയിലും കൗൺസിലിൽ വാദപ്രതിവാദമുണ്ടായി. തുടർന്ന് പ്രതിപക്ഷം ദയാസിം മുൻപാകെ പ്രതിഷേധിച്ചു. കല രാജുവും പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധിച്ചു.
നേരത്തെ കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുൻപായി താൻ സിപിഐഎമ്മുമായി സഹകരിക്കില്ലെന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും കല രാജു വ്യക്തമാക്കിയിരുന്നു. ന്യായമായ കാര്യങ്ങളിൽ പ്രതിപക്ഷത്തിൻ്റെ ഒപ്പം നിൽക്കുമെന്നും എന്നാൽ രാജി വെക്കില്ല എന്നും കല രാജു പറഞ്ഞിരുന്നു.


