Kerala

വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികളില്‍ വലിയ വീഴ്ചയെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണ്. വികസനപദ്ധതികളുടെ പേരില്‍ തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും, മേയറെ വേദിയിലിരുത്തി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അത് സഞ്ചാരയോഗ്യമാക്കേണ്ടതായിട്ടുണ്ട്. ഓടകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രണ്ടു മൂന്നു പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നത് പോരായ്മയാണ്.

അതു നഗരസഭയുടെ പോരായ്മയാണെന്ന് പറയുന്നില്ല. പക്ഷെ പോരായ്മയുണ്ടെന്നത് സത്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ യാത്ര തന്നെ അസാധ്യമാക്കുന്ന തരത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top