വയനാട് പുനരധിവാസത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ.

ഒക്ടോബര്‍ നാലിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയെങ്കിലും ചില കോടതി ഇടപെടലുകൾ ഉണ്ടായി. അതുകൊണ്ട് ഡിസംബര്‍ 27 വരെ പരിശോധന നടത്താൻ പോലും സാധിച്ചില്ല. കോടതി സര്‍ക്കാറിനെ ചുമതലപ്പെടുത്തി നാല് ദിവസത്തിനുള്ളില്‍ തന്നെ മുന്നോട്ട് പോയി.
ആദ്യ ഘട്ടത്തിന്റെ കരട് ഇറക്കി പരാതി കേട്ടു. ആദ്യ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ചു. ദുരന്തബാധിതരുടെ ലിസ്റ്റല്ല, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഒന്നും രണ്ടും ലിസ്റ്റുകൾ വീട് നഷ്ടപ്പെട്ടവരുടേതാണ്. ഏഴു സെന്റില്‍ 1000 സ്ക്വയര്‍ ഫീറ്റ് വീട് ആണ് പണിയാൻ ഉദ്ദേശിക്കുന്നത്. സ്പോൺസര്‍ 20 ലക്ഷം അടച്ചാല്‍ മതി എന്നാണ് പറഞ്ഞത്. ബാക്കി മെറ്റീരിയല്‍ സ്പോൺസര്‍ ഷിപ്പിലൂടെ ലഭ്യമാക്കും. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ സി.എം.ആര്‍.ഡി.എഫിലൂടെ നല്‍കും എന്നും അദ്ദേഹം പറഞ്ഞു. 30 ലക്ഷത്തിന്റെ വീട് 20 ലക്ഷം ആക്കി എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

