കണ്ണൂര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന.

പയ്യന്നൂരിന് സമീപത്തെ കങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ഇവര്‍ എത്തിയതായാണ് വിവരം.

ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

