Kerala

ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വിമര്‍ശനവുമായി വീണ്ടും അതിജീവിതയുടെ അഭിഭാഷക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വിമര്‍ശനവുമായി വീണ്ടും അഡ്വ. ടി ബി മിനി. നടിയെ ആക്രമിച്ച കേസും മെമ്മറി കാര്‍ഡിന്റെ കേസും കോക്രോച്ച് പാര്‍ട്ടി പോലെ ഉണ്ടായ കാര്യമാണെന്ന് അഡ്വ. ടി ബി മിനി. കേസില്‍ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി ബി മിനി. ഇതിന് മുമ്പും വിധി പറഞ്ഞ ജഡ്ജിക്കെതിരെ ടി ബി മിനി വിമര്‍ശനം ഉന്നയിച്ചിരുന്നു.

അന്ന് ജില്ലാ ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് എന്നെ കുറച്ച് ഡെക്കോറത്തില്‍ ഇരുന്ന് പച്ചക്കള്ളം പറഞ്ഞിട്ട് ഞാന്‍ കേരള ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ എന്നെ ഒന്ന് കേള്‍ക്കുവാന്‍ പോലും മനസ് കാട്ടിയില്ല കേരള ഹൈക്കോടതി. എല്ലാവര്‍ക്കും അറിയാം ആ ജഡ്ജി പറഞ്ഞത് ഡെക്കോറത്തില്‍ ഇരുന്ന് പച്ചക്കള്ളമായിരുന്നു എന്ന്.

അവര്‍ ചെയ്തത് ശരിയല്ല എന്ന്. പക്ഷെ അന്വേഷണമില്ല ഹിയറിംഗ് ഇല്ല വാദിയെ കേള്‍ക്കുവാന്‍ തയ്യാറല്ല. ‘വക്കീല്‍ വെറും പുഴു ‘കൂറ’ പക്ഷെ നിയമത്തിന്റെ നിര്‍മ്മാണം നടത്തുന്നത് ജനങ്ങളാണ്. ആ ഓര്‍മ്മ വേണം. ആരും നിയമത്തിന് അതീതരല്ല. ഒരു രക്ത സാക്ഷിയില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ത്തെഴുന്നേല്‍ക്കും, ടി ബി മിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top