Kerala

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ അവസരം; ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ​ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ​ഫെബ്രുവരി 11ന് രാവിലെ 11 മണി മുതൽ അപേക്ഷകൾ നൽകാം.

തസ്തിക, ഒഴിവുകൾ:

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-വിവിധ മേഖലകളിലായി 40 ഒഴിവുകൾ. ദക്ഷിണ മേഖലയിൽ 9 ഒഴിവുകളുണ്ട്

നാവിക് (ജനറൽ ഡ്യൂട്ടി)-വിവിധ മേഖലകളിലായി 260 ഒഴിവുകളുണ്ട്. ദക്ഷിണ മേഖലയിൽ 54 ഒഴിവുകൾ

കേരളം, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ -നികോബാർ ഐലന്റ്, തമിഴ്നാട് , കർണാടക, പുതുച്ചേരി എന്നീ സംസ്ഥാന/​കേന്ദ്രഭരണ പ്രദേശങ്ങൾ കോസ്റ്റ്ഗാർഡിന്റെ ദഷിണമേഖലയിൽപെടുന്നതാണ്. പുരുഷന്മാർക്കാണ് അപേക്ഷിക്കാവുന്നത്.

യോഗ്യത: നാവിക് (ജനറൽ ഡ്യൂട്ടി)-മാത്തമറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ്/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ യോഗ്യതയോടൊപ്പം വിഷയങ്ങളും മാർക്കും കാണിച്ചിരിക്കണം.

പ്രായപരിധി:18-22 വയസ്സ്. 2003 സെപ്റ്റംബർ ഒന്നിനും 2007 ആഗസ്റ്റ് 31നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഒ.ബി.സി നോൺക്രിമിലയർ വിഭാഗങ്ങൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും വെബ്സൈറ്റ് സന്ദർശിക്കാം. ഒരാൾക്ക് ഏതെങ്കിലുമൊരു തസ്തികക്ക് മാത്ര​മേ അപേക്ഷിക്കാൻ കഴിയുള്ളു. അപേക്ഷ/പരീക്ഷ ഫീസ് 300 രൂപയാണ്. പട്ടികവിഭാഗത്തിന് ഫീസില്ല. കമ്പ്യൂട്ടർ അധിഷ്ഠിത ഓ​ൺലൈൻ ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 21700 രൂപ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, സൗജന്യ റേഷൻ, താമസസൗകര്യം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top