കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ജോ ജോസഫിന് മറുപടിയുമായി വീണ്ടും കെ മുരളീധരന്‍.

താന്‍ പലതവണ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. എന്നാല്‍ ഡോക്ടര്‍ പഞ്ചായത്തിലേക്ക് എങ്കിലും ജയിച്ചിട്ടുണ്ടോയെന്ന് കെ മുരളീധരന്‍ ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.

‘ഞാന്‍ തോറ്റിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ജയിച്ചിട്ടുമുണ്ട്. ഡോക്ടര്‍ പഞ്ചായത്തിലേക്ക് എങ്കിലും ജയിച്ചിട്ടുണ്ടോ. പാര്‍ട്ടിക്കാരെ മത്സരിപ്പിക്കാനാണ് ഞാന്‍ പറഞ്ഞത്. വെറുതെയെന്തിനാണ് ഡോക്ടര്‍മാരെ വഴിയാധാരം ആക്കുന്നത് എന്നാണ് ചോദിച്ചത്. വ്യക്തിപരമല്ല.
ഡോക്ടര്‍ ഇങ്ങനെ ചൂടാവേണ്ടതില്ല, രാഷ്ട്രീയത്തില്‍ എക്‌സ്പീരിയന്‍സ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്’, എന്നും കെ മുരളീധരന്‍ പറഞ്ഞു.

