തിരുവനന്തപുരം: ജനതാദൾ എസിലും മന്ത്രിമാറ്റ ചർച്ചകൾ ഉയർത്തി ജില്ലാ കമ്മിറ്റികൾ.

മന്ത്രി കെ കൃഷ്ണൻകുട്ടി മാറണമെന്ന് ഒൻപത് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു. എന്നാൽ മന്ത്രിമാറ്റ ചർച്ചകൾ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് എംഎൽഎ കർശന നിലപാട് സ്വീകരിച്ചു.

പ്രസിഡൻ്റിൻ്റെ വീറ്റോ അധികാരം ഉപയോഗിക്കുകയാണെന്നായിരുന്നു നേതൃയോഗത്തിൽ മാത്യു ടി തോമസിൻ്റെ നിലപാട്. ‘യുഎൻ കൗൺസിലൊന്നുമല്ലല്ലോ വീറ്റോ അധികാരം പ്രയോഗിക്കാ’നെന്നായിരുന്നു മുതിർന്ന നേതാവിൻ്റെ നിലപാട്.
ഇതോടെ പരാമർശം പിൻവലിക്കുകയാണെന്നും ചർച്ച ആകാമെന്നുമുള്ള നിലപാടിലേയ്ക്ക് സംസ്ഥാന പ്രസിഡൻ്റ് എത്തുകയായിരുന്നു.

