ദില്ലി: ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് 14 മലയാളികളടങ്ങിയ സംഘം ദില്ലി വിമാനത്താവളത്തിലെത്തിയത്. യാത്രാ സംഘത്തിലെ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്.

മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഫ് ലിഹ പടുവൻപാടൻ, കാസര്‍കോട് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി ,മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പില്‍, മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ,

കാസർകോട് നായന്മാർ മൂല സ്വദേശി നസ്രാ ഫാത്തിമ, മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ, കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ , എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയൻസിലെ മെഡിക്കല്‍ വിദ്യാർത്ഥികളാണ്.

