ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയും മോഡൽ സൗമ്യയും എക്സൈസ് ഓഫീസിൽ ഹാജരായി.തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ആറ് മാസമായുള്ള പരിചയമാണെന്നും മോഡൽ സൗമ്യ മാധ്യങ്ങളോട് പറഞ്ഞു. തസ്ലീമ തന്റെ സുഹൃത്താണെന്നും അവർ പ്രതികരിച്ചു.

കേസിൽ ഷൈൻ ടോം ചാക്കോയും എക്സൈസ് ഓഫീസിൽ ഹാജരായി. ബെംഗളൂരുവിൽ നിന്നാണ് ഷൈൻ ടോം ചാക്കോ എത്തിയത്. രാവിലെ വിമാനം മാർഗമാണ് കൊച്ചിയിൽ എത്തിയത്. ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് ഷൈൻ. ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്ന നിബന്ധനയാണ് ഷൈൻ മുന്നോട്ടുവെച്ചത്.


