തിരുവനന്തപുരം: വിഷുദിനത്തിലും ചുട്ടുപൊള്ളുകയാണ് കേരളം.12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

സീസണിൽ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 40° C എത്തുന്നത്. കൊല്ലത്ത് 38 ഡിഗ്രി, കണ്ണൂരും കോട്ടയത്തും 37 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തി. നാല് സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് സൂചികയും അപകടനിലയിൽ തുടരുകയാണ്.

നാട് അതികഠിനമായ ചൂടിൽ വലയുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.