പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയത് കോടികളുടെ തട്ടിപ്പ് ആണ്. സംഭവവുമായി ബന്ധപ്പെട്ട് പാതിവില തട്ടിപ്പിൽ പ്രതിപക്ഷ നേതാവിന്റെ നാട്ടിൽ 2500പേരാണ് പറ്റിക്കപ്പെട്ടത്.

പ്രതിപക്ഷ നേതാവ് തട്ടിപ്പുമായി ബന്ധപ്പെട്ട പദ്ധതി ഉല്ഘാടനം ചെയ്യുകയും, ഈ പരിപാടിയെ പറ്റി പുകഴ്ത്തി സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ, ഈ പദ്ധതിയെ സാധാരണക്കാരായ ജനങ്ങൾ വിശ്വസിച്ചു. ആ കാരണം കൊണ്ട് മാത്രംതന്നെ പ്രതിപക്ഷ നേതാവിന്റെ നാട്ടിലെ ഒട്ടനവധി ജനങ്ങളാണ് കബളിപ്പിക്കപ്പെട്ടത്.
ജനസേവ സമിതിയിലേക്ക് ആളുകൾ പണം അടച്ചിച്ചുണ്ടെന്നും എന്നാൽ അത് തിരികേ ലഭിച്ചിട്ടില്ലെന്നും ആളുകൾ പറഞ്ഞു. അതുകൊണ്ട് തന്നെ പറവൂർ ഏരിയയിൽ ഉള്ള ആളുകൾ എല്ലാം ചേർന്ന് വലിയൊരു പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ തയ്യാറെടുക്കുക ആണ് എന്ന സൂചനകൾ ആണ് പുറത്ത് വരുന്നത്.

