കേരളത്തിന്റെ നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നാളെ തിരുവനന്തപുരത്തെത്തും.ഹൈദരാബാദ് – തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.
ജനുവരി രണ്ടിന് രാവിലെ 10 . 30 നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിങ്ങിനെ 400 പേരെ പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലെ 23-ാമത് ഗവർണറായിരിക്കും ആർലേകർ.