ഒരിടവേളക്ക് ശേഷം വർധിച്ചു കൊണ്ടിരുന്ന കേരളത്തിലെ സ്വർണവില, ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് 73000 രൂപക്ക് മുകളിൽ.

ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണമാണ് ഇപ്പോൾ മുകളിലേക്ക് പാഞ്ഞത്.

ഇന്നലെ പവന് 72,720 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 73,040 രൂപയായിട്ടുണ്ട്. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കൂടിയത്.

