സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ്. പവന് 160 രൂപ വർധിച്ച് 72,640 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,080 രൂപയുമായി.

രണ്ട് ദിവസത്തിനിടെ പവന് 1300 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തി. 73,000-ലേക്കാണ് സ്വർണത്തിൻ്റെ പോക്ക്.

ഇന്നലെ രണ്ട് തവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. രാവിലെ പവന് 240 രൂപ വര്‍ധിച്ച് 71,600 രൂപയായി. ഒരു ഗ്രാമിന് 30 രൂപ വര്‍ധിച്ച് 8,950 രൂപയും ആയിരുന്നു.
എന്നാല്‍, ഉച്ചയോടെ സ്വര്‍ണത്തിന് വീണ്ടും 880 രൂപ വര്‍ധിച്ചു. ഇതോടെ 72,480 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു.

