Kerala

സ്വർണ്ണ കടത്തും വർധിക്കുന്നു, വാഹന പരിശോധനയില്‍ 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 864 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 16 ന് 6:30 ന് ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് (IX 356) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിറങ്ങിയ പെരിന്തല്‍മണ്ണ നെമ്മിനി സ്വദേശി അബ്ദുല്‍ റഹീം (38) ആണ് 864 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 60 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇലക്ഷനോടനുബന്ധിച്ചുള്ള ഹവാല പണമിടപാടുകള്‍ തടയാനായി നടത്തുന്ന പൊലീസിന്‍റെ വാഹന പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.

ജില്ലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. ആഭ്യന്തര മാർക്കറ്റിൽ സ്വർണ്ണ വില വർധിച്ചത് വിദേശത്ത് നിന്നുള്ള സ്വർണ്ണ കടത്തിന്റെ തോത് വർധിപ്പിച്ചതായും ഇത് തടയാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top