ചെന്നൈ :കേരളത്തിൽ വൻ വിവാദമായ നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. കേരളത്തിലെ സ്വർണ്ണകടത്ത് കേസിൽ തമിഴ്‌നാട്ടിലെ രണ്ട് മുൻ എഐഎഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്‌തെന്നും അണ്ണാമലൈ അഭിമുഖത്തിൽ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വൻ പ്രതിരോധത്തിലാക്കിയ കേസിലാണ് അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോൾ ആരോപണം ഉയര്‍ന്നിരിക്കുന്നത്
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)