റഫ: ഗാസയിലെ ഖാന്‍യൂനിസില്‍ കുട്ടികളെയും സ്ത്രീകളെയും കൂട്ടമായി കുഴിച്ചിട്ടത് കണ്ടെത്തി. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്‌സിലാണ് 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിന് ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പാലസ്തീന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും നടത്തിയ പരിശോധനയിലാണ് ഇസ്രയേല്‍ സൈന്യം കുഴിച്ച് മൂടിയതായി ആരോപിക്കപ്പെടുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയത്.