Kerala

യുഡിഎഫ്, വോട്ട് വാങ്ങിയത് പിഎം ശ്രീയുടെ പേര് പറഞ്ഞ്; ജി ആര്‍ അനില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് വാങ്ങിയത് പിഎം ശ്രീയുടെ പേര് പറഞ്ഞായിരുന്നുവെന്നും എന്നാൽ എപ്പോൾ വിഷയത്തിൽ യുടേൺ അടിച്ചെന്നും ആരോപിച്ച് മുൻ മന്ത്രി ജിആര്‍ അനില്‍.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇത് പറഞ്ഞ് വോട്ട് വാങ്ങിയ ശേഷം യുഡിഎഫ് ഇപ്പോള്‍ മലക്കം മറിയുകയാണെന്നും ജി ആര്‍ അനില്‍ തുറന്നടിച്ചു. ഇടതുപക്ഷത്തിന്റെ മേൽ പഴി ചാരിക്കൊണ്ട് പിഎം ശ്രീ നടപ്പാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ പിഎം ശ്രീയെ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞയാള്‍ ഇന്ന് യുഡിഎഫിലെ മന്ത്രിയാണ് എന്നും ജിആർ അനിൽ പരിഹസിച്ചു. സോണിയ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിആർ അനിൽ ചൂണ്ടിക്കാട്ടി.

അതിനിടെ, പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് നിലപാടിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. യുഡിഎഫിലെ ആശയക്കുഴപ്പം മുതലെടുക്കാന്‍ നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരുാനാണ് നീക്കം. ഇതിനിടെ തുടര്‍നീക്കങ്ങള്‍ പഠിക്കാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. പിഎം ശ്രീയില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതങ്ങള്‍ ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും.

പദ്ധതിയുമായി ബന്ധപ്പെട്ട് വാഗ്‌വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിനാൽ ഇതിൽ നിന്നും പിന്മാറുന്നതിൽ പരിമിതികളുണ്ടെന്ന് ആണ് സർക്കാർ പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാക്കേണ്ടതില്ലെന്നും കേരളം മുൻകൈ എടുത്തെങ്കിലും മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂ എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top