ന്യൂഡൽഹി: രാജ്യത്ത് ഇന്ന് രാവിലെ 6 മണി മുതൽ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. എന്നാൽ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നതെന്നും അത് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചത് ഇന്ന് രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചതെന്നത് ശ്രദ്ദേയമാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായതെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്.


