മാനന്തവാടി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല.

ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ശബ്ദം കേട്ട് മകന്‍ അനില്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്. ഉടന്‍ അയല്‍വാസിയായ മാനന്തവാടി പ്രൊബേഷന്‍ എസ്‌ഐ രാം ലാലിനെ വിവരം അറിയിക്കുകയായിരുന്നു.

ഇദ്ദേഹമാണ് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്.

