പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറായ റെനെ ജോഷില്‍ഡ എന്ന യുവതിയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്.

കൂടെ ജോലി ചെയ്‌തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ റെനെ ജോഷിൽഡ പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച് വ്യാജ ഇമെയിൽ ഐഡികൾ ഉപയോഗിച്ച് ഡാർക്ക് വെബിലൂടെയാണ് റോബോർട്ടിക് എജിനീയറായ യുവതി നരേന്ദ്ര മോദി സ്റ്റേഡിയം, ബിജെ മെഡിക്കൽ കോളേജ്, അഹമ്മദാബാദിലെ സ്കൂളുകൾ എന്നിവ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി മെയിലുകൾ അയച്ചത്.

