ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം.

ഫ്ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും 4.6 കിലോ വെള്ളിയും, പലയിടത്തും ഉള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ.
കോരാപുട് ജില്ലയിലെ ജെയ്പോര്‍ ഫോറസ്റ്റ് റേഞ്ചില്‍, ഡെപ്യൂട്ടി റേഞ്ചര്‍ തസ്തികയില്‍ ജോലിചെയ്യുന്ന രാമചന്ദ്ര നേപക്കിന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് വെള്ളിയാഴ്ച വിജിലന്‍സ് പരിശോധന നടത്തിയത്. രാമചന്ദ്ര അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.
